കാസറഗോഡ് :- ‘അതിജീവനം തേടുന്ന സിവിൽ സർവ്വീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്’ എന്ന പ്രമേയവുമായി 2021 ഡിസംബർ 26, 27 തീയതികളിൽ കാസറഗോഡ് വെച്ച് നടത്തപ്പെടുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) 39ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസറഗോഡ് പി. ബി അബ്ദുൽ റസാഖ് നഗറിൽ നടന്ന ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന എസ്.ഇ.യു പ്രസിഡന്റ് എ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹംസത്ത് കെ. പി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിയാദ് പി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ
പ്രസിഡണ്ട്: അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട
ജന.സെക്രട്ടറി: സിയാദ് പി
ട്രഷറർ: മുഹമ്മദലി കെ.എൻ.പി
വൈസ് പ്രസിഡണ്ട്:
അബ്ദുൽ ജലീൽ പെർള
ആസിയമ്മ ഇ.എ
ശിഹാബ് ഒ.എം
ഷാക്കിർ നങ്ങാരത്ത്
ജോ.സെക്രട്ടറി:
അഷ്റഫ് അത്തൂട്ടി
ഹംസത്ത്.കെ.പി
മുസ്തഫ.കെ.എ
അഷ്റഫ് കല്ലിങ്കാൽ
- അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട ( പ്രസിഡണ്ട് )
- സിയാദ്. പി (ജന. സെക്രട്ടറി)
- മുഹമ്മദലി കെ. എൻ. പി (ട്രഷറർ)