സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍

Latest കേരളം

മുസ്ലിം ലീഗിന്റെ പുതിയ അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.

മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​ണ് സാദിഖലി തങ്ങൾ.

മുനവിർ അലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റ് ആകും. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.മുസ്ലിം ലീഗിന് പുതിയ അധ്യക്ഷൻ ഉടനെന്ന് സാദിഖലി ശിഹാബ് തങ്ങൽ പറഞ്ഞിരുന്നു.

പ്രസിഡന്റ് ഉടൻ വേണം, വൈകാതെ യോഗം ചേർന്ന് തീരുമാനം എടുക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവ് നികത്താനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *