സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ചാം തരം പൊതുപരീക്ഷയിൽ മൊഗ്രാൽ സ്വദേശി അബ്ബാസ് സൈഹാൻ ഹാമിസ്,ഒമാൻ- ബർഖ തഖ്വ മദ്രസയിൽ നിന്ന് മിന്നും ജയം നേടി ഇശൽ ഗ്രാമത്തിന്റെ യശസ്സ് വാനോളമുയർത്തിയിരിക്കുകയാണ്.
നൂറു ശതമാനം നേട്ടം കൊയ്ത മദ്രസയിൽ നിന്ന് 500ൽ 499 മാർക്ക് നേടിയാണ് ഹാമിസ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.സംസ്ഥാനത്ത് തന്നെ ഇത് മികച്ച നേട്ടമാണ്.ഒമാനിൽ ജോലി ചെയ്യുന്ന മൊഗ്രാൽ നിവാസിയായ ഹുസൈൻ അബ്ബാസ് – ഷബ്ന ബാനു ദമ്പതികളുടെ മകനാണ് അബ്ബാസ് സൈഹാൻ ഹാമിസ്.
മത വിജ്ഞാന രംഗത്ത് മൊഗ്രാൽ ഗ്രാമത്തിന് പൊൻതൂവൽ ചാർത്തിയഅബ്ബാസ് സൈഹാൻ ഹാമിസിനെ മൊഗ്രാൽ ദേശീയവേദി, ഗ്രീൻ സ്റ്റാർ, സിറ്റിസൻ ക്ലബ് മൊഗ്രാൽ കടവത്ത് അഭിനന്ദിച്ചു.