സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാർ ഓർമയായി

Latest ഇന്ത്യ കേരളം പ്രാദേശികം

കണ്ണൂര്‍ : സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ (85) അന്തരിച്ചു.

നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്.

പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് ഓത്തു പള്ളിയില്‍ വച്ചായിരുന്നു പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്.

പിതാവിന്റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു.

മാടായി ബി.എം.എച്ച്.ഇ സ്‌കൂളില്‍ നിന്ന് എലിമെന്ററി പാസായ ശേഷം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പ്രിന്‍സിപ്പലായിരിക്കെ പതിനെഞ്ചാം വയസില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ ചേര്‍ന്നു.

ശംസുല്‍ ഉലമയുടെ ശിക്ഷണത്തില്‍ ഉറുദു ഭാഷയും സായത്വമാക്കി.

1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ
അബ്ദുസലാം മുസ്ലിയാര്‍ മെയ് 18നു സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. …

ഭാര്യമാര്‍: കുഞ്ഞാമിന (വട്ടപ്പൊയില്‍), പരേതയായ എ.കെ നഫീസ. മക്കള്‍: ഹന്നത്ത്, റഹ്മത്ത്, എ.കെ അബ്ദുല്‍ബാഖി (സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ അസ്അദിയ്യ വര്‍ക്കിങ് സെക്രട്ടറി, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍), ജുവൈരിയ, ഖലീല്‍റഹ്മാന്‍ (ദുബൈ), പരേതനായ ഹബീബുല്ല. മരുമക്കള്‍: ഇ.ടി അബ്ദുസലാം (ദുബൈ), അബ്ദുസലാം (കുവൈത്ത്), സനീന, പി.ടി.പി ഷഫീഖ്, ഫര്‍ഹാന (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാഹുല്‍ഹമീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി

Leave a Reply

Your email address will not be published. Required fields are marked *