പെരുന്നാള്‍ നമസ്‌ക്കാരത്തിന് ഇളവ് വേണമെന്ന് സമസ്ത; ‘സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്’

Latest കേരളം

വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് ഇളവുവേണമെന്ന ആവശ്യത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി നല്‍കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചേരും. ജൂലൈ 21 നാണ് കേരളത്തില്‍ ബലി പെരുന്നാള്‍.

Leave a Reply

Your email address will not be published. Required fields are marked *