മുസ്‍ലിം മത സംഘടനയായ തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൌദി അറേബ്യ ഭരണകൂടം. തബ്‌ലീഗ് ജമാഅത്ത് ഭീകരവാദത്തിന്‍റെ കവാടങ്ങളില്‍ ഒന്നാണെന്നും രാജ്യത്തിനാപത്താണെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ തബ്‍ലീഗ് ജമാഅത്തിന് വിലക്കേര്‍പ്പെടുത്തിയത്.
തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശവും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നല്‍കിയിരുന്നു. ട്വിറ്ററിലൂടെയാണ് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.