പോർച്ചുഗലിനെ ഞെട്ടിച്ച് സെർബിയ: ലോകകപ്പ് യോഗ്യത

Latest

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിനെ തോൽപിച്ച് സെർബിയ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്.ഇതോടെ ഖത്തറിലേക്കുള്ള യോഗ്യത സെർബിയ സ്വന്തമാക്കി. തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കിൽ പോർച്ചുഗൽ ഇനി പ്ലേഓഫ് കളിക്കണം. എതിരാളി ആരാണ് എന്ന് വ്യക്തമായിട്ടില്ല.അതേസമയം ഖത്തർ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇറ്റലിയും ഇന്നിറങ്ങും. സാൻ മരിനോയോട് സമനില നേടിയാൽ ഇംഗ്ലണ്ടിന് യോഗ്യത ഉറപ്പിക്കാനാകും. നോർത്തേൺ അയർലൻഡിനെ നേരിടുന്ന ഇറ്റലിക്ക് സ്വിറ്റ്സർലൻഡ് ബൾഗേറിയ മത്സരഫലവും നിർണായകമാകും.സ്വിറ്റ്സർലൻഡ് വലിയ വിജയം നേടിയില്ലെങ്കിൽ ഇറ്റലി യോഗ്യത ഉറപ്പിക്കും. 

Leave a Reply

Your email address will not be published. Required fields are marked *