സീരിയല്‍ നടന്‍ വലിയ ശാല രമേശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. മൃതദേഹം ഇപ്പോൾ പി. ആർ.എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാടക രംഗത്തിലൂടെ കലാ രംഗത്ത് എത്തിയ രമേശ് വലിയ ശാല മലയാള സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു.
22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് .
ഗവണ്‍മെന്‍റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.