സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം.15 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി.
ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്.സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീകലയുടെ സഹോദരി ശ്രീജയയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
ഇരുവരും മോഷ്ടാക്കൾ വീട്ടിൽ കയറിയ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു.വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
വെകീട്ട് വീട്ടിൽ തിരിച്ചെത്തിയ ശ്രീകലയുടെ അച്ഛനാണ് അലമാര തുറന്ന് കിടക്കുന്നത് കണ്ടത്.
പരിശോധിച്ചപ്പോൾ സ്വർണം മോഷണം പോയതായി കണ്ടെത്തി.ഉടൻ സഹോദരി ശ്രീജയ പൊലീസിൽ വിവരമറിയിച്ചു.
ശ്രീജയയുടെ പത്ത് പവന്റെ ഒരു മാലയും 5 വളകളുമാണ് മോഷണം പോയത്.
കണ്ണപുരം പ്രിൻസിപ്പൽ എസ്ഐ വിആർ വിനീഷ്. എസ്ഐ സിജി സാംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.