എ കെ എം അഷ്‌റഫ് എം എൽ എ യ്‌ക്ക് എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ ആദരം

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

കാസറഗോഡ്: തുളുനാടിന്റെ മണ്ണിൽ നിന്നും ഫാസിസത്തെ തളച്ചിട്ട് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മതേതര യുവതയുടെ ആവേശവും പ്രതീക്ഷയുമായ എ.കെ.എം അഷ്‌റഫ് എം.എൽ.എ യെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ടി.എ സലീം ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,
ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ,മൊയ്‌തീൻ കുഞ്ഞി.ബി,ജലീൽ പെർള,അഷ്‌റഫ് ചെർക്കള മുൻ ജില്ലാ ഭാരവാഹികളായ .എ.എ മുഹമ്മദ്‌ ബേക്കൽ, ഷംസുദ്ദീൻ കൊടവഞ്ചി,
അബ്ബാസ് കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു. എ.കെ.എം അഷ്‌റഫ് എം.എൽ.എ മറുപടി പ്രസംഗം നടത്തി. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ഷാകിർ എൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *