എസ് ഇ യു ജില്ലാ സമ്മേളനം സമാപിച്ചു. *ജില്ലാ കമ്മിറ്റി : അബ്ദുൽ റഹ്‌മാൻ പ്രസിഡന്റ്, മുഹമ്മദലി സെക്രട്ടറി

Latest കേരളം പ്രാദേശികം

കാസറഗോഡ് : രണ്ട് ദിവസങ്ങളിലായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ നഗറിൽ (മുനിസിപ്പൽ കോൺഫ്രൻസ് ഹാൾ) നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു.

സമാപന സമ്മേളനവും ജില്ലാ കൗൺസിലും എ. കെ.എം അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം സലീം.ടി,റിയാസ് പടന്നക്കാട്, മൊയ്‌തീൻകുഞ്ഞി. ബി, ഇഖ്‌ബാൽ ടി. കെ പ്രസംഗിച്ചു. സെക്രട്ടറി സിയാദ്. പി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദലി ആയിറ്റി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ എസ് ഇ യു നിരീക്ഷകൻ ഗഫൂർ പന്തീർപാടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ്‌ : എ അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട

വൈസ് പ്രസിഡന്റ്‌ : ഷാക്കിർ എൻആസിയമ്മ ഇ.എമുസ്തഫ കെ.എ

ജന. സെക്രട്ടറി : മുഹമ്മദലി കെ.എൻ.പി

ജോ. സെക്രട്ടറി :സാദിഖ് എംഹംസത്ത് കെ.പിഅഷ്‌റഫ്‌ കല്ലിങ്കാൽ

ട്രഷറർ : ഷിഹാബ് ഒ.എം

Leave a Reply

Your email address will not be published. Required fields are marked *