കാഞ്ഞങ്ങാട് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ആയി എം.സാദിഖ്, ജന. സെക്രട്ടറിയായി റിയാസ്.കെ എന്നിവരെ കാഞ്ഞങ്ങാട് വെച്ച് ചേർന്ന താലൂക്ക് സമ്മേളനം തെരെഞ്ഞെടുത്തു. ബുഷ്‌റയാണ് ട്രഷറർ. മുരളീധരൻ തച്ചങ്ങാട്, മുത്തലിബ് തൃക്കരിപ്പൂർ എന്നിവർ വൈസ് പ്രസിഡണ്ടും, അബൂബക്കർ പള്ളിക്കര, റഷാദ് കടപ്പുറം എന്നിവർ ജോ. സെക്രട്ടറിയുമാണ്.
സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ജാഫർ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സാദിഖ്.എം അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജന.സെക്രട്ടറി ഷാക്കിർ നങ്ങാരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഒ.എം.ഷഫീഖ്, ടി.എ.സലീം, അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട, മുഹമ്മദലി.കെ.എൻ.പി, ശിഹാബ് ഒ.എം, അഷ്റഫ് കല്ലിങ്കാൽ, ഇഖ്‌ബാൽ. ടി. കെ, മുരളീധരൻ തച്ചങ്ങാട് പ്രസംഗിച്ചു. ജില്ലാ ട്രഷറർ സിയാദ്.പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാകിർ എൻ. സ്വാഗതവും ഹസ്സൈനാർ നന്ദിയും പറഞ്ഞു.