കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷററായി നാസർ നങ്ങാരത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ വെച്ച് നടന്ന എസ് ഇ യു സംസ്ഥാന സമ്മേളനമാണ് നാസറിനെ തുടർച്ചയായി രണ്ടാം തവണയും ട്രഷറർ ആയി തെരഞ്ഞെടുത്തത്.
കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായി നടത്തിയ മികച്ച പ്രവർത്തനമാണ് നാസറിന് തുണയായത്. സിബി മുഹമ്മദ് പത്തനംതിട്ട പ്രസിഡണ്ടും ആമിർ കോഡൂർ മലപ്പുറം ജന. സെക്രട്ടറിയുമാണ്. ജില്ലയിൽ നിന്നുള്ള ഒ.എം ഷഫീഖ്, അബ്ദുൽ സലീം. ടി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയുടെ ശാസ്ത്രീയമായ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ജില്ലയ്ക്ക് ലഭിച്ച ശക്തമായ പ്രാതിനിധ്യമെന്ന് എസ് ഇ യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നാസർ നങ്ങാരത്തിനെയും പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.