സിവിൽ സർവ്വീസ് മേഖലയിൽ എസ്.ഇ.യു വിന്റെ ഇടപെടലുകൾ ശ്ലാഘനീയം :എം എൽ എ

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് : സിവിൽ സർവ്വീസ് മേഖലയെ സംരക്ഷിക്കാൻ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കേണ്ട പല വിഷയങ്ങളും നിയമസഭയിൽ ഉന്നയിക്കാൻ എസ്.ഇ.യു വിൻ്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്നും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

എസ് ഇ യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പെഷ്യൽ കൺവെൻഷനും വിവിധ പരീക്ഷാ വിജയികൾക്കുള്ള അനുമോദന യോഗവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
ജില്ലാ പ്രസിഡന്റ്‌ ടി.എ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.എം ഷഫീഖ്, ടി.കെ അൻവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി,
പ്ലസ്-ടു പരീക്ഷകളിൽ എസ്.ഇ.യു അംഗങ്ങളുടെ മക്കളിൽ നിന്ന് മികച്ച വിജയം കൈവരിച്ച സഫീല നസ്റീൻ കെ.പി, ഫക്രുദ്ദീൻ റാസി, സുഹൈൽ.വി.എസ്,
മൊയ്തീൻ അനസ്,
മുഹമ്മദ് ഷംനാദ് ഹസ്സൻ, ഷമീം അലി എന്നിവർക്ക് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉപഹാരങ്ങൾ സമ്മാനിച്ചു. ജന.സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതവും മുഹമ്മദലി കെ.എൻ.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *