ഫ്രാൻസിൽ 2021 അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികൾ കൂടി അടച്ചു പൂട്ടും.
വർഗീയതെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു.
പള്ളി അധികൃതരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇദ്ദേഹം അറിയിച്ചു.
രാജ്യത്തെ പള്ളികളിൽ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്.
ഫ്രാൻസിൽ താമസാനുമതിയും പഴയ പോലെ വിദേശികൾക്ക് ലഭ്യമല്ല.
2020 സെപ്റ്റം മുതൽ ഇതുവരെ 36000 വിദേശികളുടെ താമസാനുമതി പിൻവലിക്കുകയും ചെയ്തു.
രാജ്യത്തെ സുരക്ഷയ്ക്ക് ഈ വ്യക്തികൾ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.