തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാ ദായം പിഴകൂടാതെ അടക്കാനുള്ള കാലാ വധി ദീർഘിപ്പിക്കണം – എസ്.ടി.യു

Latest ഇന്ത്യ കേരളം പ്രാദേശികം

തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാ ദായം പിഴകൂടാതെ
അടക്കാനുള്ള കാലാ വധി ദീർഘിപ്പിക്കണം – എസ്.ടി.യു

ബോവിക്കാനം: കോവിഡ് പ്രതിസന്ധി മൂലം അംശാദായം അടക്കാൻ കാല താമസം നേരിട്ട തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് പിഴ യില്ലാതെ അംശാദായം അടച്ചു തീർക്കാൻ കാലാവധി ദീർഘിപ്പിച്ചു നൽകണമെന്ന് തയ്യൽ തൊഴിലാളി യൂണിയൻ എസ്.ടി.യു. മുളിയാർ പഞ്ചായത്ത് കൺവെൻ ഷൻ ആവശ്യപ്പെട്ടു.
വിവിധ ബാങ്കുകളുടെ ലയനത്തിൻ്റെ ഭാഗമായി
നേരിടുന്ന സാങ്കേതിക പ്രശ്നംമൂലം കോവിഡ്
ധന സഹായം ലഭ്യമാകാത്ത മുഴുവൻ തൊഴിലാളികൾക്കും
സാമ്പത്തിക സഹായ
ലഭ്യത ഉറപ്പുവരുത്തണ മെന്നും ആവശ്യപ്പെട്ടു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മാഹിൻ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി താഹിറ പൊവ്വൽ സ്വാഗതം പറഞ്ഞു.
തയ്യൽ തൊഴിലാളി ഫെഡറേഷർ സംസ്ഥാന പ്രസിഡണ്ട് ഷംസുദ്ദീൻ ആയിറ്റി മുഖ്യപ്രഭാഷണംനടത്തി.
മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് ബോവിക്കാനം, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാവൈസ്പ്രസിഡണ്ട് അനീസമൻസൂർ മല്ലത്ത് പ്രസംഗിച്ചു.
എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത മാഹിൻ മുണ്ടക്കൈക്ക് പ്രസിഡണ്ട് റസീന ഉപഹാരം കൈമാറി.
ആസ്യ ഹമീദ്,ജസീല അസ്ലം,സി.ആയിഷ, റുമൈസ,നുസൈബ,സി.എം.റിഷാന,സാജിദ,ഖദീജ,സി.എ.ഹസീന,സുഹറ,ടി.എച്ച്.റഷീദ, ഖമറുന്നിസ, ഫാത്തിമത്ത് സുഹറ,
ഫാത്തിമ ബീവി
സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *