സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം, വ്യാപകമായുള്ളത് അബദ്ധധാരണകള്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ

Latest ഇന്ത്യ കേരളം പ്രാദേശികം

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.

ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്.

10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്.

സാമൂഹ്യ മാധ്യമങ്ങളുടെ ഭാഗമായി അബദ്ധ ജടില ധാരണകളാണ് വ്യാപകമായുള്ളത്.

ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്.

പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.  

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് ലിംഗ നീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകള്‍ കലാലയങ്ങളില്‍ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.

പാലാ സെന്‍റ് തോമസ് കോളേജ് ക്യാംപസില്‍ സഹപാഠിയുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി.

Leave a Reply

Your email address will not be published. Required fields are marked *