എടനീർ: ദേശീയ അധ്യാപക ദിനത്തിൽ പൈക്ക യൂണിറ്റ് യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ റിട്ട. അധ്യാപിക ഇ ശാന്തകുമാരി ടീച്ചറെ ആദരിച്ചു.
ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകയുമായ ശാന്ത ടീച്ചർ അന്തരിച്ച കെ.പി.സി.സി.
നിർവ്വാഹക സമിതി അംഗവും റിട്ട. അധ്യാപകനുമായിരുന്ന ബാലകൃഷ്ണ വോർക്കുടലുവിന്റെ പത്നിയാണ്.
യൂത്ത് കോൺഗ്രസ് പൈക്ക യൂണിറ്റ് പ്രസിഡണ്ട് രാഹുൽ പ്രസാദ് പൊന്നാട അണിയിച്ചു. സെക്രട്ടറി അജ്മൽ കല്ലായം ഉപഹാരം നൽകി.
കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം,
കാർത്തിക് ടി.വി, മനാഫ് ബാലടുക്ക, ഹുസൈൻ കെ.പി, അർഷാദ് ബീട്ടിയടുക്ക,
അനസ് പൈക്ക എന്നിവർ സംബന്ധിച്ചു.
ശാന്ത കുമാരി ടീച്ചർ നന്ദി പറഞ്ഞു.
