അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ പ്രവർത്തനം മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അബൂ ദാബി കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ പറഞ്ഞു . കോവിഡ് കാല പ്രവർത്തനവും മണ്ഡലത്തിലെ ക്യാൻസർ, കിഡ്‌നി രോഗികൾക്ക് ശിഫാഹു റഹ്‌മ പദ്ധതിലൂടെ ധന സഹായം നൽകി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മണ്ഡലം കമ്മിറ്റി പ്രശംസ അർഹിക്കുന്നുവെന്നും ഷുക്കൂറലി കൂട്ടിച്ചേർത്തു .
അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശിഫാഹു റഹ്‌മ മെമ്പേർസ് മീറ്റും പ്രാർത്ഥന സദസ്സും, നാലാം വർഷ പ്രഖ്യാപനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു . കാസറഗോഡ് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ മുഖ്യ പ്രഭാഷണം നടത്തി .
ശിഫാഹു റഹ്‌മ കൺവീനർ അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു
അബ്ദുല്ല മദ്മൂല ( ഫിനാൻഷ്യൽ മാനേജർ സായിദ് ഫൌണ്ടേഷൻ ) നാലാം വർഷ ബ്രോഷർ പ്രകാശനം ചെയ്തു , ഉസ്താദ് സൈൻ സഖാഫി ഉള്ളാൾ നാലാം വർഷ പ്രഖ്യാപനവും നടത്തി .
മണ്ഡലത്തിൽപ്പെട്ട കാൻസർ, കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പാവപ്പെട്ട രോഗികൾക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുഖാന്തിരം മാസാമാസം ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചു ഒരു രോഗിക്ക് പതിനായിരം രൂപ ധന സഹായം ചെയ്യുന്ന പദ്ധതിയാണ് ശിഫാഹു റഹ്‌മ .കഴിഞ്ഞ മൂന്നു വർഷം ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ മണ്ഡലത്തിലെ നൂറോളം രോഗികൾക്ക് ധന സഹായം നൽകുകയുണ്ടായി.
സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം , സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എഞ്ചിനീയർ സി സമീർ തൃക്കരിപ്പൂർ ,അബ്ദുല്ല മദ്മൂല , ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , അനീസ് മാങ്ങാട് , ഹനീഫ് ചള്ളങ്കയം , മുജീബ് മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു .
പ്രാർത്ഥന സദസ്സിനു അബ്ദുൽ റഹിമാൻ കമ്പളയും ,സുബൈർ ഇർഫാനിയും , സകീർ കമ്പാറും നേതൃത്വം നൽകി , ഉസ്താദ് സൈൻ സഖാഫി ഉള്ളാൾ പ്രാർത്ഥന നടത്തി
ഖാലിദ് ബംബ്രാണ , അബ്ദുൽ ലത്തീഫ് ഈറോഡി , സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ,ഓ കെ ഇബ്രാഹിം അട്ക്ക, ഹനീഫ് വളപ്പ് ,ഫാറൂഖ് സീതാംഗോളി , അസർ ബായാർ , അബ്ദു ഖാദർ ഹാജി ബംബ്രാണ , ഹമീദ് മാസ്സിമ്മാർ , അഷ്‌റഫ് ബസറ ,സക്കീർ കമ്പാർ , നിസാർ ഹൊസങ്കടി ,ലത്തീഫ് അക്കര ,കലന്തർ ഷാ ബന്തിയോട് , സവാദ് ബന്തിയോട് , റസാഖ് നൽക്ക, ഇബ്രാഹിം ജാറ ബായാർ ,ലത്തീഫ് ചിന്നമുഗർ , തുടങ്ങിയവർ സംബന്ധിച്ചു.
യോഗത്തിൽ സംബന്ധിച്ച മെമ്പർമാരുടെ നറുക്കെടുപ്പിൽ സകീർ കമ്പാറിന് സ്പീഡ് കമ്പ്യൂട്ടർ നൽകിയ മൊബൈൽ ഫോൺ സമ്മാനമായി ലഭിച്ചു
ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ശിഫാഹു റഹ്‌മ കോഡിനേറ്റർ ശരീഫ് ഉറുമി നന്ദിയും പറഞ്ഞു