ഷവര്‍മയില്‍ ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും; പരിശോധനാ ഫലം പുറത്ത്

Latest കേരളം പ്രാദേശികം

കാസര്‍കോട്ടെ ഷവര്‍മയില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. പരിശോധിച്ച രണ്ട് ഷവര്‍മ സാംപിളുകളിലും ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും. കുരുമുളകുപൊടിയില്‍ സാല്‍മൊണെല്ല ബാക്ടിരീയ കണ്ടെത്തി. 11 സാംപിളുകളാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന്പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയില്‍ പത്ത് ഹോട്ടലുകള്‍ പൂട്ടിച്ചു. വിവിധ ജില്ലകളിലായി നൂറോളം ഹോട്ടലുകള്‍്ക്ക് നോട്ടീസ് നല്കി.

Leave a Reply

Your email address will not be published. Required fields are marked *