പൊവ്വൽ : കാസർഗോഡ് രാജപുരത്ത് നടന്ന ജില്ലാതല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി നാടിന്റെയും ജില്ലയുടെയും അഭിമാനമായി ശിഹാബ് പൊവ്വൽ.
വിവിധ മത്സരാർത്ഥികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മുള്ളേരിയ ‘ടൈഗർ ഫിറ്റ്‌നെസ്സിനെ’ പ്രതിനിധീകരിച്ചാണ് ശിഹാബ് അഭിമാന നേട്ടം കൈവരിച്ചത്, ഗോൾഡ് മെഡലിനൊപ്പം പവർ ലിഫ്റ്റിംഗ് സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പിലേക്ക് ശിഹാബ് യോഗ്യത നേടി.
നാട്ടിൽ നിന്നും,വിവിധ കോണുകളിൽ നിന്നും ശിഹാബിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
ഒരു പാട് ദിവസത്തെ കഠിനാധ്വാനവും നിതാന്ത പരിശ്രമവുമാണ് അഭിമാന നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയത് എന്ന് ശിഹാബ് പറഞ്ഞു.