ഷിറിയ : തുടർച്ചയായ നാലാം വർഷവും നൂറ് മേനി വിജയം നേടി ജി. എച്ച്. എസ്. എസ്. ഷിറിയ സ്കൂൾ അതിന്റെ ജൈത്ര യാത്ര തുടരുന്നു.. ഇത്തവണ പരീക്ഷഎഴുതിയ അമ്പത്തിമൂന്ന് പേരിൽ എല്ലാവരും മികച്ച വിജയം നേടി സ്കൂളിനും നാടിനും അഭിമാനമായി. ഫാത്തിമ നൈല, ഫാത്തിമത്തു ഷാഹിമ, ഫാത്തിമത്തു ഷഹദിയ റനീൻ, അൽ ആമീൻ എന്നീ നാല് കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. നാലാം തവണയും കൈവന്ന നൂറു മേനിയുടെ സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും.. ഹെഡ്മിസ്ട്രസ് സവിത ടീച്ചർ വിജയികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
