മൊഗ്രാലിൽ സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദു റഹ്മാൻ മൗലവി പതാക ഉയർത്തി
കാസർകോട്: കേരള മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിവസമായ ഇന്ന് മഹല്ല് കേന്ദ്രികരിച്ച് വിപുലമായ പരിപാടികൾ നടന്നു മൊഗ്രാലിൽ നടന്ന പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് പരിസരത്ത് സമസ്ത സീനിയർ ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി പതാക ഉയർത്തി. സമസ്ത ജോയിന്റ് സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന മർഹൂം കോട്ട ഉസ്താദ് ഖബർ സിയാറത്തും നടന്നു.മർഹൂം ഖാസിം ഉസ്താദ് ഖബറ് സിയാറത്തിന് സയ്യിദ് ഹാദി തങ്ങൾ നേതൃത്വം നൽകി. ജില്ലാ മുശാവറ മെമ്പർ സ്വാലിഹ് മുസ്‌ലിയാർ, മുജീബ് റഹ്മാൻ നിസാമി, റിയാസ് അശ്ശാഫി യൂണിറ്റ് പ്രസിഡന്റ് ബദ്റുദ്ദീൻ ദീനാർ, സെക്രട്ടറി അനസ് കടവത്ത്, വൈസ്.പ്രസിഡന്റ് ആശിഖ്, ഇബാദ് സെക്രട്ടറി ശഹാമത്ത്, സർഗലയം സെക്രട്ടറിഹാഫിള് ആശിഖ്,ത്വലബ സെക്രട്ടറി ഫയാസ്,അലി സാലിം, യൂസുഫ്,ഹാരിസ്, സത്താർ,സാഹിദ്,യൂനുസ്, ലത്തീഫ് കൊപ്പളം,മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു

ബഹു.സമസ്ത സ്ഥാപക ദിനത്തിന്റെ* ഭാഗമായി SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ് പരിസരത്ത്
ബഹു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര ഉപാധ്യക്ഷൻ ശൈഖുനാ യൂ.എം ഉസ്താദ് പതാക ഉയർത്തുന്നു.

സമസ്ത സ്ഥാപക ദിനത്തിൽ സമസ്തയുടെ നേതാവിയിരുന്ന കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരുടെ ഖബർ സിയാറത്തിന് യു.എം അബ്ദുറഹ്മാൻ മൗലവി നേതൃത്യം നൽകുന്നു

സമസ്ത സ്ഥാപക ദിനത്തിൽ സമസ്തയുടെ നേതാവിയിരുന്ന എം.എ ഖാസിം ഉസ്താദിന്റെ ഖബർ സിയാറത്തിന് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നേതൃത്യം നൽകുന്നു