കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍.ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്, നായകൻ കെയിൻ വില്യംസന്റെ ബാറ്റിങ് കരുത്തിൽ മുന്നോട്ടുവച്ച 173 വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെയാണ് ആസ്‌ട്രേലിയ മറികടന്നത്.അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷും ഡെവിഡ് വാർണറുമാണ് കങ്കാരുജയം ഉറപ്പാക്കിയത്.
