കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കുന്ന വിഷൻ 2021-26 പദ്ധതിയിൽ ഉൾപ്പെട്ട സ്നേഹഭവനം പദ്ധതി കാസറഗോഡ് ജില്ലാ തലത്തിൽ നടപ്പിലാക്കുന്നതിന്റെ രൂപീകരണയോഗം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ:സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ഇരുന്നൂറോളം വീടുകളാണ് അർഹതപ്പെട്ട കുട്ടികളെ കണ്ടെത്തി നിർമ്മിച്ചു നൽകുന്നത്.ജില്ലയിൽ മൂന്ന് ലോക്കൽ അസോസിയേഷൻ പരിധിയിൽ നാലോളം വീടുകളാണ് ലക്ഷ്യമിടുന്നത്.യോഗത്തിൽ ജില്ലാ ചീഫ് കമ്മീഷണർ കൂടിയായ ജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ നന്ദികേശൻ അധ്യക്ഷത വഹിച്ചു. കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ,സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ മുഖ്യ അഥിതി ആയിരുന്നു.അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ പി പ്രശാന്ത് പദ്ധതി വിശദീകരണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ശുക്രിയ,എ ഡി സി ദാമോദരൻ,സി എൽ ഹമീദ്,എ ഇ ഒ മാരായ യതീഷ് കുമാർ റൈ, ദിനേശൻ വി,എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ ഭാർഗവി കുട്ടി സ്വാഗതവും,ജോയിൻ സെക്രട്ടറി കിരൺ പ്രസാദ് കുഡ്‌ലു നന്ദിയും പറഞ്ഞു.