തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു.
80 വയസുള്ള ഏലിയാസ് ആണ് മകന്റെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി തിരുവനന്തപുരം നേമത്തുള്ള കാരക്കാ മണ്ഡപത്തിലാണ് സംഭവം.
ഇവിടെ കോളനിയിൽ താമസിക്കുന്ന ഏലിയാസാണ് കൊല്ലപ്പെട്ടത്.
52കാരനായ മകൻ ഏലിയാസ് മദ്യപിച്ചെത്തി അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.