സൗരവ് ഗാംഗുലിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Latest ഇന്ത്യ കായികം

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ( saurav ganguly hospitalized )

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ഇതുവരെ 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ പട്ടികയിൽ കേരളം മൂന്നാമതായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *