സൗത്ത് ഇന്ത്യൻ ഹൃസ്വ ചലചിത്ര പുരസ്കാര ജേതാവ് വിനു നാരായണനെ അനുമോദിച്ചു.

Latest പ്രാദേശികം

മുളിയാർ:സൗത്ത് ഇന്ത്യൻ ഹൃസ്വ ചലചിത്ര
മൽസരത്തിൽ കാപ്പുകോൽ എന്ന മുപ്പത് മിനുട്ടിൻ്റെ ഹൃസ്വ ചിത്രം അവതരിപ്പിച്ച്
മികച്ച കഥാസാരം സംവിധാനം,ആർട്ട് ഡയറക്ടർ എന്നി മൂന്ന്
പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബോവിക്കാനം തേജസ് റസിഡൻസ് കോളനി യിലെ വിനു നാരായണനെ മുളിയാർ വെൽഫയർ സൊസൈറ്റി വീട്ടിലെത്തി അനുമോദിച്ചു.
ചിത്രകാരൻ,കാമറ മാൻ,നാടൻപാട്ട്,
നാടകം,സിനിമ തുടങ്ങിയ മേഖലകളിൽ
മികവു പുലർത്തുന്ന കലാകാരൻ കൂടിയാണ്.

ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.സംസ്കാരിക പ്രവർത്തകൻ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു.
ഹെൽത്ത്
സുപ്രവൈസർ ബി.അഷ്റഫ്
അനുമോദന പ്രസംഗം നടത്തി. മാധവൻ നമ്പ്യാർ, കൃഷ്ണൻ ചേടിക്കാൽ,നെപ്ട്യൂൺ, മജീദ് ബാലനടുക്കം, ഷുഹൈബ് തെക്കെപ്പള്ള സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *