പ്രവാസികൾക്കായി ഇന്നും നാളെയും പ്രത്യേക വാക്സിനേഷൻ ഡ്രൈവ്

Latest ഗൾഫ്

പ്രവാസികൾക്കായികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ഇന്നും നാളെയും. ഇ ഹെൽത്ത് വഴി രജിസ്റ്റർ ചെയ്ത പ്രവാസികൾ , വിദേശ യാത്ര നടത്തേണ്ടവർ എന്നിവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ജൂലൈ 10,11 (ശനി ,ഞായർ )തീയതികളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ വഴി നൽകുന്നതാണ്.
ജില്ലയിൽ 6 കേന്ദ്രങ്ങളിലായാണ് സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ഐഎംഎ ഹാൾ,നീലേശ്വരം താലൂക്ക് ആശുപത്രി കാസർകോട് മുനിസിപ്പൽ ടൗൺ ഹാൾ, ഹൊസങ്കടി വ്യാപാരഭവൻ, പൂടം കല്ല് താലൂക്ക് ആശുപത്രി എന്നിവയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ .

ഇ- ഹെൽത്ത് വഴി റജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് ഏതു വാക്സിനേഷൻ കേന്ദ്രത്തിലാണ് എത്തേണ്ടന്നുള്ള സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്നതാണ്. ഉടുമ്പുന്തല എഫ് എച്ച് സി വാക്സിനേഷൻ കേന്ദ്രമായി ലഭിച്ചവർ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും ആനന്ദാശ്രമം എഫ്എച്ച് സി കേന്ദ്രമായി ലഭിച്ചവർ ഐഎംഎ ഹാൾ കാഞ്ഞങ്ങാടും ജനറൽ ആശുപത്രി കാസർഗോഡ് വാക്സിനേഷൻ കേന്ദ്രമായി ലഭിച്ചവർ ടൗൺഹാൾ കാസർഗോഡും സി എച്ച് സി മഞ്ചേശ്വരം കേന്ദ്രമായി ലഭിച്ചവർ ഹൊസങ്കടി വ്യാപാര ഭവനിലുമാണ് വാക്സിൻ ലഭിക്കുന്നതിനായി എത്തിച്ചേരേണ്ടത്. രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്ത ആവശ്യമായ രേഖകളുടെ കോപ്പികൾ വാക്സിനേഷൻ കേന്ദ്രത്തിലെ രജിസ്ട്രേഷൻ കൗണ്ടറിൽ ഹാജരാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *