എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയേറും; കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും

Latest കേരളം പ്രാദേശികം

◼️മൂന്ന് ദിവസങ്ങളിലായി പത്ത് സ്റ്റേജിൽ 142 മത്സരയിനങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും.കാസർകോട്:എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിന് ആഗസ്ത് 12 (വെള്ളി) ന് തുടക്കമാകും.മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ് ഈ വർഷത്തെ സാഹിത്യോത്സവ് നടക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി ചെയർമാൻസയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തും.ഐ.പി.ബി. ബുക്ക് പവലിയൻ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഉദ്ഘാടനം ചെയ്യും.സിയാറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ ആദൂർ നേതൃത്വം നൽകും.

ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സാംസ്കാരികോത്സവംപ്രശസ്ത കവി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.അബ്ദു റശീദ് സഅദി പൂങ്ങോട് അദ്ധ്യക്ഷത വഹിക്കും.രിസാല വാരികസബ് എഡിറ്റർ മുഹമ്മദലി കിനാലൂർ സന്ദേശ പ്രഭാഷണം നടത്തും.പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സുലൈമാൻ കരിവള്ളൂർ പ്രഭാഷണം നടത്തും.അഹമ്മദലി ബെണ്ടിച്ചാൽ, അബ്ദുന്നാസിർ പള്ളങ്കോട് അവർഡ് ദാനം നിർവഹിക്കും.

കവി പി. കുഞ്ഞിരാമൻ നായരുടെ കൃതികളാണ്ഇപ്രാവശ്യത്തെസാഹിത്യോത്സവിലെചർച്ചാ വിഷയം.അബ്ദുൽ റഹ്മാൻ സഖാഫി പള്ളംങ്കോട്,ജമാലുദ്ധീൻ സഖാഫി ആദൂർ,സിദ്ധീഖ് പൂത്തപ്പലം,നാസർ പള്ളംങ്കോട്,അബ്ദുല്ല ഹാജി എടോണി, ജാഫർ സഅദി പള്ളത്തൂർ, ഉമർ സഖാഫി പള്ളത്തൂർ,ഹാരിസ് ഹിമമി പരപ്പ, ഇല്യാസ് കൊറ്റുമ്പ,പി എസ് അബ്ദുല്ല ഹാജി പള്ളംങ്കോട്,അബ്ദുൽ ഖാദർ ഹാജി,സയ്യിദ് ജലാലുദ്ധീൻ ഹാദി തങ്ങൾ കുണ്ടാർ,ഉമർ സഖാഫി മയ്യളം,ഹസൈനാർ മിസ്ബാഹി,സുലൈമാൻ സഅദി കൊട്യാടി,സഫ്വാൻ ഹിമമി സഖാഫി,ഉമൈർ ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിക്കും.

ശംസീർ സൈനി സ്വാഗതവും ബാദുഷ ഹാദി നന്ദിയും പറയും.മൂന്ന് ദിവസങ്ങളിലായി പത്ത് സ്റ്റേജിൽ 142 മത്സരയിനങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും.

ഞായാറാഴ്ച രാവിലെ 6 മണിക്ക് മഹ്ളറത്തുൽ ബദ്രിയ്യ ആത്മീയ മജ്ലിസ് നടക്കും.ഞായാറാഴ്ച നടക്കുന്ന സമാപന സംഗമത്തിൽസയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ ആദൂർ പ്രാർത്ഥന നടത്തും.അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിക്കും.സമസ്ത വൈസ് പ്രസിഡൻറ്സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽഉദ്ഘാടനം ചെയ്യും.

ജേതാക്കൾക്കുള്ള ഉപഹാരങ്ങൾസയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അശ്റഫ് സഅദി ആരിക്കാടി എന്നിവർ നൽകും.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അനുമോദന പ്രസംഗവുംഎസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ സാദിഖ് സിഎൻ മുഖ്യ പ്രഭാഷണവും നടത്തും.

ബഷീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി,മൂസ സഖാഫി കളത്തൂർ,സ്വാദിഖ് ആവളം, സ്വലാഹുദ്ധിൻ അയ്യൂബി, അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്,റഈസ് മുഈനി,കരീം ജൗഹരി ഗാളിമുഖ,സിദ്ധീഖ് ഹിമമി സഖാഫി കളത്തൂർ,മൻസൂർ കൈനോത്ത്,അസ്ലം അടൂർ,തസ്ലീം കുന്നിൽ,ഫാറുഖ് സഖാഫി എരോൽ എന്നിവർ സംസാരിക്കും.ഫാറൂഖ് പൊസോട്ട് സ്വാഗതവും നംശാദ് ബേക്കൂർ നന്ദിയും പറയും.

പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ:സി എൽ ഹമീദ്(സെക്രട്ടറി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി )അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം (പ്രസിഡൻ്റ്, എസ് എസ് എഫ് കാസർകോട് ജില്ല)ഫാറൂഖ് പൊസോട്ട് (ജനറൽ സെക്രട്ടറി, എസ് എസ് എഫ് കാസർകോട് ജില്ല)ഇല്യാസ് കൊറ്റുമ്പ (കാബിനറ്റ് അംഗം,എസ് വൈ എസ് കാസർകോട് ജില്ല കമ്മിറ്റി)സിദ്ധീഖ് പൂത്തപ്പലം (ജനറൽ കൺവീനർസംഘാടക സമിതി )

Leave a Reply

Your email address will not be published. Required fields are marked *