പെട്രോൾ പമ്പിലേക്ക് മഷിക്കുപ്പിയുമായി എസ്എസ്എഫ്

Latest പ്രാദേശികം

കാസർകോട്: അനിയന്ത്രിതമായ പെട്രോൾ വിലവർദ്ധനവിനെതിരെ എസ് എസ് എഫ് കാസർകോട് ഡിവിഷൻ പ്രക്ഷോഭം സംഘടിപ്പിച്ചു.
ഡിവിഷൻ പരിധിയിലെ ഉളിയത്തടുക്ക, വിദ്യാ നഗർ, കറന്തക്കാട്, നുള്ളിപ്പാടി, കാസർകോട്, ചെർക്കള തുടങ്ങിയ 9 പെട്രോൾ പമ്പുകളിൽ “പെട്രോൾ വാങ്ങാൻ മഷി കുപ്പിയുമായി ക്യു നിൽക്കുന്നു”എന്ന പ്രമേയം ഉയർത്തി പിടിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പ്രക്ഷോഭം കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടത്തിന് താക്കീത് നൽകി. വിത്യസ്ഥ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ ശംസീർ സൈനി, ബാദ്ഷാ സഖാഫി, തസ്ലീം കുന്നിൽ, ഫാറൂഖ് സഖാഫി എരോൽ ഡിവിഷൻ ഭാരവാഹികളായ റസാഖ് സഅദി,മുർഷിദ് പുളിക്കൂർ, ഫയാസ് പട്ള മനാസ് ഹിമമി, ഖാദർ ഹിമമി, അഷ്റഫ് സഖാഫി, അഷ്റഫ് ബള്ളൂർ, മാഹിൻ പട്ള തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ കേന്ദ്രത്തിലും പത്തോളം പ്രവർത്തകർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *