സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റിക്ക് പുതിയ സാരഥികൾ

Latest

കാഞ്ഞങ്ങാട് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായി സാദിഖ് തൃക്കരിപൂരും ജന.സെക്രട്ടറിയായി റിയാസ് പടന്നക്കാടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബഷീർ കുന്നിലാണ് ട്രഷറർ.ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ ചേർന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ബുഷ്‌റ, മുസ്തഫ എം.എം എന്നിവർ വൈസ് പ്രസിഡണ്ടും റഷാദ് എ. സി, വടുവൻ കുഞ്ഞി എന്നിവർ ജോ. സെക്രട്ടറിയുമാണ്.മുസ്ലിംലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. എൻ എ ഖാലിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സാദിഖ് എം അധ്യക്ഷത വഹിച്ചു. സംസ്ഥാന എസ്.ഇ.യു ട്രഷറർ നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.എം ഷഫീഖ്, ടി.എ സലീം ജില്ലാ പ്രസിഡണ്ട് എ. അബ്ദുൽ റഹ്‌മാൻ, ജന. സെക്രട്ടറി സിയാദ് പി, ട്രഷറർ കെ. എൻ.പി മുഹമ്മദലി പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബ് ഒ. എം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജന. സെക്രട്ടറി റിയാസ് പടന്നക്കാട് സ്വാഗതവും ബഷീർ കുന്നിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *