റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് താലൂക്ക് കമ്മിറ്റി :ഇഖ്‌ബാൽ പ്രസിഡണ്ട്, അഷ്‌റഫ് സെക്രട്ടറി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായി
ടി.കെ.ഇഖ്‌ബാലിനെയും ജനറൽ സെക്രട്ടറിയായി അഷ്‌റഫ് അത്തൂട്ടിയേയും എസ്.ഇ.യു കാസറഗോഡ് താലൂക്ക് സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
അഷ്‌റഫ്‌ ബാലനടുക്കയാണ് ട്രഷറർ.
അബ്ദുൽ ജലീൽ പെർള, മൊയ്‌തീൻ കുഞ്ഞി.ബി എന്നിവർ വൈസ് പ്രസിഡണ്ടും സർഫറാസ് നവീദ്, അഹ്‌മദ്‌ ഷാ എന്നിവർ ജോ.സെക്രട്ടറിയുമാണ്.ജില്ലാ ലീഗ് സെക്രട്ടറി മൂസ ബി ചെർക്കള സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് മുസ്തഫ ഒടയഞ്ചാൽ അധ്യക്ഷത വഹിച്ചു. ഒ.എം ഷഫീഖ്, ടി.എ സലീം,നൗഫൽ നെക്രാജെ പ്രസംഗിച്ചു.
അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി അഷ്‌റഫ് അത്തൂട്ടി സ്വാഗതവും നിയുക്ത പ്രസിഡണ്ട് ഇഖ്‌ബാൽ.ടി.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *