സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് താലൂക് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പ്രാദേശികം

കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായി അഷ്‌റഫ്‌ അത്തൂട്ടിയേയും ജന.സെക്രട്ടറിയായി ടി കെ ഇഖ്ബാലിനെയും എസ് ഇ യു കാസറഗോഡ് താലൂക് സമ്മേളനം തെരഞ്ഞെടുത്തു.

റാഷിദ കെ എ യാണ് ട്രഷറർ.മറ്റു ഭാരവാഹികൾഅഷ്റഫ് ചെർക്കള,സർഫറാസ് നവീദ്(വൈസ് പ്രസിഡന്റ്)മുഹമ്മദ് നജീബ് ,ഹസൈനാർ ഹിദായത്ത് നഗർ(ജോ.സെക്രട്ടറി )എസ്. ഇ.യു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഇക്ബാൽ ടി.കെ അദ്ധ്യക്ഷത വഹിച്ചു

സെക്രട്ടറിയേറ്റ് മെമ്പർ ഒ എം.ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എ.അബ്ദുൽ റഹിമാൻ നെല്ലിക്കട്ട, ജന.സെക്രട്ടറി പി സിയാദ്,നൗഫൽ നെക്രാജെ, ഒ.എം ഷിഹാബ്, മുസ്തഫ കെ എ, ഹസൈനാർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ കെ.എൻ പി.മുഹമ്മദലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷറഫ് അത്തൂട്ടി സ്വാഗതവും അഷ്റഫ് ചെർക്കള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *