സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഇതുപ്രകാരം, കണ്ണടകള്‍ വില്പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്പനയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകള്‍ ബാധകമല്ല.
ചകിരി, കയര്‍ നിര്‍മ്മാണ മേഖലയ്ക്കും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വുമണ്‍ ഹൈജീന്‍ സാധനങ്ങള്‍ വില്പന സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.