തൃക്കരിപ്പൂര്‍: സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കാസര്‍കോട് ജില്ലാ വനിതാ ടീമിനെ നീലേശ്വരം ബങ്കളം സ്വദേശി എം.അഞ്ജിത നയിക്കും.
രേഷ്മ ബങ്കളമാണ് വൈസ് ക്യാപ്റ്റന്‍.
രണ്ടാഴ്ചയായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ക്യാമ്ബില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
ടീമംഗങ്ങള്‍:എം.മീനാക്ഷി , അനിത മനോജ് , രോഷ്മിത , ജ്യോതിരാജ് ,അശ്വതി , ശ്രീവിദ്യ വിശ്വനാഥന്‍,അശ്വിനി, പ്രവീണ,അഞ്ജിത , അശ്വതി, ആരതി , ദില്‍ഷ സുധീര്‍കുമാര്‍ കൃഷ്ണപ്രിയ , അനഘ ,രേഷ്മ , ഷീബ , സുനിത ,ഉഷ , ധന്യ , ജീന.
എം.നിതീഷാണ് പരിശീലകന്‍.ടി.സി. ജീന സഹപരിശീലകയാണ്.