പെട്രോൾ ഡീസൽ പാചക വാതക വില ദിനം പ്രതി വർദ്ധിപ്പിക്കുന്ന നിലപാട് നിർത്തുക എൻ എൽ യു

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്. ഒരു നേർച്ച പോലെ ദിനം പ്രതി പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധിപ്പിച്ചു ജന ജീവിതം ദുഃസ്സഹമാക്കുന്ന നിലപാട് കേന്ദ്ര സർക്കാർ തിരുത്തണമെന്നു എൻഎൽയു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിഎംഎ ജലീൽ ആവശ്യപെട്ടു കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച എൻഎൽയു ജില്ലാ പ്രവത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലകൾ കുത്തകകൾക്ക്‌ വിറ്റു തുലക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കർഷക സമരം പ്രശ്ന പരിഹാരം കണ്ട് ഉടൻ ഒത്തുതീർപ്പാക്കണമെന്നും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേതഗതി ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് മാട്ടുമ്മൽ ഹസ്സൻ അധ്യക്ഷത വഹിച്ചു അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, ഹനീഫ ഹാജി മുത്തലിബ് കാഞ്ഞങ്ങാട് ശംസുദ്ദീൻ ആരാഞ്ചിറ സെഫീഖ്‌ ലേറ്റസ്റ്റ് നജ്മ റാഫി തുടങ്ങിയവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ കടപ്പുറം സ്വാഗതവും സെക്രട്ടറി ഹനീഫ ബൈക്കെ പള്ളി നന്ദിയും പറഞ്ഞു
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ
പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പ്രസിഡണ്ട്‌ മുത്തലിബ് കാഞ്ഞങ്ങാട്, ഹനീഫ ഹാജി തൃക്കരിപ്പൂർ, മുനീർ കണ്ടാളം, മുഹമ്മദ്‌ കോടി, ഉമൈർ തളങ്കര വൈസ് പ്രസിഡണ്ട്‌മാർ ഹനീഫ കടപ്പുറം ജനറൽ സെക്രട്ടറി കെസി മുഹമ്മദ്‌ കുഞ്ഞി ചിത്താരി, ഹനീഫ ബൈക്കെ പള്ളി, താജുദ്ദീൻ മൊഗ്രാൽ, എ പി ശാഹുൽ, സമീർ ചെമ്പിരിക്ക, അഫ്സൽ പടന്നക്കാട് സെക്രട്ടറിമാർ ഹമീദ് മുക്കോട് ട്രഷറർ

Leave a Reply

Your email address will not be published. Required fields are marked *