ഓണത്തിരക്കിനിടയിൽ കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ ആക്രമണം ; 65 കാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

Latest കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടച്ചേരി കവലയിൽ നിന്ന് ഇട്ടമ്മൽ സ്വദേശി രാമകൃഷ്ണൻ (65) നാണ് നായയുടെ കടിയേറ്റത്.

കാലിന്. കടിയേറ്റ് രക്തം വാർന്ന ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും മറ്റും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് ജയൻ ഉടൻ അഗ്നിരക്ഷാസേന വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ സേന ആംബുലൻസിൽ ജില്ലാശുപത്രിയിലേക്ക് മാറ്റി. ഓണ തിരക്കായതിനാൽ നഗരത്തിൽ ആയിരക്കണക്കിനാളുകൾ ഉള്ളപ്പോഴാണ് വൈകുനേരം 6 മണിയോടെയാണ് സംഭവം.

അക്രമം നടത്തിയ തെരുവുനായയെ സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദിപ് കുമാർ , അബ്ദുൾസലാം, കെ.രതീഷ്, എം.എ ഷാജി, നാട്ടുകാരായ വിനുവും മറ്റുള്ളവരും ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല

Leave a Reply

Your email address will not be published. Required fields are marked *