മൊഗ്രാൽ: ചിങ്ങം 1 കർഷക ദിനത്തിൽ GVHSS മൊഗ്രാൽ ഏഴാം തരം വിദ്യാർത്ഥി അഹ്റാസ് സി എമ്മിനെ കുമ്പള പഞ്ചായത്തിലെ *”വിദ്യാർത്ഥി കർഷകൻ”* ആയി കുമ്പള പഞ്ചായത്ത് ഭരണ സമിതി തെരെഞ്ഞെടുത്തു.
കർഷകനായ മൊഗ്രാൽ ചളിയങ്കോട് ഖാലിദിന്റെ മകനാണ് അഹ്റാസ്. പിതാവിൽ നിന്നുള്ള പ്രചോദനമാണ് അഹ്റാസിനെ കാർഷീകവൃത്തിയിലേക്ക് ആകർഷിച്ചത്. എ. കെ എം അഷ്റഫ് എം. എൽ. എ അവാർഡ് സമ്മാനിച്ചു.
അവാർഡിന് അർഹനായ ആഹ്റാസിനെ ഹെഡ്മിസ്ട്രസ്സ്സും, സ്കൂൾ സീഡ് ക്ലബ്ബും, PTA, SMC യും വീട്ടിൽ ചെന്ന് അനുമോദിച്ചു. 19 ന് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അഹ്റാസിന് അനുമോദനം നൽകും..