പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത് എംഎസ്എഫ് പ്രക്ഷോഭത്തിലേക്ക് 21 ന് കലക്ട്രേറ്റിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച്

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ‘പഠിച്ചു ജയിച്ച വരെ പടിക്ക് പുറത്താക്കരുത്’അധിക ബാച്ചു കള്‍ അനുവദി ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എംഎസ്എഫ് ജില്ലാ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്.
ഒക്ടോബര്‍ 21 ന് രാവിലെ കലക്ട റേറ്റിലേക്ക് വിദ്യാ ര്‍ത്ഥി മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറി യിച്ചു.പ്രക്ഷോഭത്തിന്റെഭാഗമായി സോഷ്യല്‍ മീഡിയ പ്രതിഷേ ധങ്ങള്‍,മണ്ഡലം- പഞ്ചായത്ത് തലങ്ങളില്‍ സമര സംഗമ ങ്ങള്‍,ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കല്‍ തുടങ്ങിയവ നടത്തും.സീറ്റ് ക്ഷാമം പരിഹരിക്കാതെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചാല്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് തെരുവില്‍ പ്രതീകാത്മകമായി പ്രതിഷേധ ക്ലാസുകള്‍ ആരംഭിക്കും, സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു സമര പരിപാടികളും നടത്തും.

ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷ മാണ്.ജില്ലയിലെ ആകെയുള്ള 12894 മെറിറ്റ് സീറ്റിലേക്ക് 19,653വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ 12836 വിദ്യാര്‍ത്ഥികള്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്.6817 കുട്ടികള്‍ഇപ്പോഴും സീറ്റ് ലഭിക്കാതെ തുടര്‍ പഠനംപ്രതിസന്ധിയിലാക്കുന്ന ആശങ്കയിലാണ്.എംഎസ്എഫ് ഈ വിഷയത്തില്‍ എസ്എസ്എല്‍സി പരീക്ഷ ഫലം വന്നപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്.അധിക ബാച്ചുകള്‍ അനുവദിക്കണം എന്നതാണ് എംഎസ്എഫി ന്റെ ആവശ്യം. വിഷയം ഉന്നയിച്ചു ഓഗസ്റ്റ് രണ്ടിന് കളക്ടറേറ്റിന് മുന്നില്‍ രാപകല്‍ പ്രതിഷേധം നടത്തിയിരുന്നു.

രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മുഴുവനും എപ്ലസ് കിട്ടിയ നിരവധികുട്ടികള്‍ സീറ്റ് കിട്ടാതെ പുറത്താണ്.സീറ്റ് കിട്ടിയവരില്‍ പലര്‍ക്കും ഇഷ്ടപ്പെട്ട കോഴ് സുകളുമല്ല. സീറ്റുകള്‍ മുഴുവനായ സ്ഥിതിക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് പോലും അപ്രസക്തമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ഇല്ലാതാ ക്കുന്നനിലപാടാണ് സര്‍ക്കാര്‍ നടത്തുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തത് വിദ്യാഭ്യാസവകുപ്പിന്റെ പരാജയമാണ്.ജില്ല ,താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കിയത് കൊണ്ട് കാര്യമില്ല. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിച്ചു കൊണ്ട് അധിക ബാച്ചുകള്‍ അനുവദിക്കണം.പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ അസറുദ്ദീന്‍ മണിയനൊടി, ഭാരവാഹികളായ സലാം ബെളിഞ്ചം, ത്വാഹ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട, ജംഷീദ് മൊഗ്രാല്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *