ഉന്നത തസ്തികളിൽ എത്തിപ്പെടാൻ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തണം – എം എൽ എ

Latest കേരളം പ്രാദേശികം

മൊഗ്രാൽ : വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തിയാൽ ഉന്നത തസ്തികകളിൽ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്നും ദേശീയവേദി പോലുള്ള സംഘടനകളുടെ ഈ മേഖലയിലെ ഇടപെടലുകൾ വിദ്യാർത്ഥികളുടെ പ്രയാണത്തിന് കരുത്ത് പകരുമെന്നും എ.കെ.എം അഷ്‌റഫ്‌ എം. എൽ എ പറഞ്ഞു.

മൊഗ്രാൽ ദേശീയവേദി എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ മൊഗ്രാൽ പ്രദേശത്ത് നിന്ന് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കായി മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധ്യമാക്കുക എന്നത് തന്റെ സ്വപ്നമാണെന്നും അതിനുള്ള പരിശ്രമത്തിലാണ് താനെന്നും എം.എൽ.എ പറഞ്ഞു.

മണ്ഡലത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതോടെ പിന്നോക്കാവസ്ഥക്ക് പരിഹാരമാവുമെന്നും ഇതിനായി എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും എം. എൽ. എ കൂട്ടിച്ചേർത്തു.ദേശീയവേദി പ്രസിഡന്റ്‌ എ. എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

എക്സൈസ് പ്രിവെന്റീവ് ഓഫീസർ എൻ. ജി രഘുനാഥൻ, വ്യവസായി അബ്ദുല്ലകുഞ്ഞി സ്പിക് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജന. സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.വിവിധ പരീക്ഷകളിൽ മികച്ച നേട്ടം കൊയ്തവർക്ക് ദേശീയവേദിയുടെ ഉപഹാരവും ക്യാഷ് അവാർഡും എം.എൽ. എ വിതരണം ചെയ്തു.

പി മുഹമ്മദ്‌ നിസാർ, സയ്യിദ് ഹാദി തങ്ങൾ,മാഹിൻ മാസ്റ്റർ, സെഡ്. എ മൊഗ്രാൽ, ടി.എം ഷുഹൈബ്,കെ.എം മുഹമ്മദ്‌,പി. എ ആസിഫ്, എം. എം റഹ്‌മാൻ, റിയാസ് മൊഗ്രാൽ, എം.വിജയകുമാർ പ്രസംഗിച്ചു. ട്രഷറർ മുഹമ്മദ്‌ സ്മാർട്ട്‌ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *