വിടവാങ്ങിയത് സൂഫിവര്യനായ പണ്ഡിതന്‍;  മാണിയൂര്‍ ഉസ്താദിന്റെ ഖബറടക്കം ഉച്ചക്ക് രണ്ടിന്  

Latest

കണ്ണൂർ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ മാണിയൂർ അഹമ്മദ് മുസ്ല്‌ലിയാർ(76) വിടവാങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്‌ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളജ് പ്രിൻസിപ്പൽ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

 

പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നായിരുന്നു മാണിയൂർ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂർ അബ്ദു‌ല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *