സുപ്രീംകോടതി 48 ചീഫ് ജസ്റ്റിസായി എം വി രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു..
1957 ൽ ആന്ധ്രയിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ആന്ധ്രയിൽ നിന്നുള്ള രണ്ടാമത്തെ ചീഫ്ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് എസ്.എ ബോബ്ഡേ വിരമിച്ച ഒഴിവിൽ നിയമിതനായ രമണ 2022 ആഗസ്റ്റ് 26വരെ ചീഫ് ജസ്റ്റിസ് പദവി വഹിക്കും.