‘സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ചിരിച്ചുകൊണ്ട് പറയുന്ന സുരേന്ദ്രന്‍’; അണികള്‍ക്കിടയില്‍ നിന്ന് വിമര്‍ശനം

Latest ഇന്ത്യ കേരളം പ്രാദേശികം

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരിക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനം ശക്തം.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പാണ് സുരേന്ദ്രന്റെ ചിരി.

”സ്വന്തം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്ത പറയാന്‍ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവാണ് സുരേന്ദ്രന്‍”, ”അണികള്‍ കൊല്ലപ്പെടുമ്പോളും നേതാക്കള്‍ ചിരിച്ചു കളിച്ചു വാര്‍ത്ത സമ്മേളനം നടത്തുന്നു”, ”ആ ചിരി ഒഴിവാക്കാമായിരുന്നു”, ”ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു കൊണ്ട് ആഘോഷിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്”, ”പ്രവര്‍ത്തകന്‍ മരിക്കുമ്പോള്‍ ചാനലുകാരെ കാണാനുള്ള ഒരു അവസരമാണ് സുരേന്ദ്രന്, പിന്നെ എങ്ങനെയാ ചിരിക്കാതിരിക്കാന്‍ കഴിയുമോ.

”- ഇങ്ങനെ പോകുന്ന വിമര്‍ശനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *