തേങ്ങയുടെ കാര്യം സുരേഷ് ഗോപി നോക്കും; നാളികേര വികസന ബോര്‍ഡ് മെമ്ബറായി രാജ്യസഭാംഗം തെരഞ്ഞെടുക്കപ്പെട്ടു

Latest കേരളം

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് മെമ്ബറായി രാജ്യസഭാംഗം സുരേഷ് ഗോപിയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത് . നാളികേര ഉത്പാദനവും നാളികേര ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
-യൂത്ത് കോണ്‍ഗ്രസുകാര്‍ അടിയും കൊണ്ടു; പിഴയും അടിച്ചു; ലാത്തിച്ചാര്‍ജില്‍ പൊലീസിന്റെ ലാത്തി പൊട്ടിയതിന് പിഴ 22,000 രൂപ

16 ഇനം വസ്തുക്കളുമായി ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ലഭിക്കുന്നത് 570 രൂപയുടെ കിറ്റ്

സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണ കിറ്റുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും.

അടുത്തമാസം 16 നകം വിവിധ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക

ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റില്‍ ഉണ്ടാവുക.

മുന്‍ മാസങ്ങളിലേതുപോലെ എ.എ.വൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര നോണ്‍ സബ്സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണ കിറ്റ് വിതരണമാണ് ഇന്ന് തുടങ്ങിയത്. മറ്റന്നാള്‍ കൊണ്ട് ഇത് പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടകള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യും. ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡ് കാര്‍ക്കും 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റുകള്‍ ലഭ്യമാകും.

കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് സിവില്‍ സപ്ലൈസ് നല്‍കുന്നത് എന്ന അവകാശവാദം തനിക്കില്ലെന്നും എന്നാല്‍ ഗുണമേന്മ മെച്ച പ്പെടുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി

16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്സും സപ്ലൈകോയ്ക്ക് നല്‍കി.

2021 മെയ് മാസത്തെ കിറ്റ് വിതരണത്തില്‍ 85.30 ലക്ഷം കാര്‍ഡ് ഉടമകളാണ് കിറ്റ് വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *