മംഗളൂരിവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന നിരീക്ഷണം

Latest ഇന്ത്യ കേരളം പ്രാദേശികം

ബെംഗളൂരു: മംഗളൂരുവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം. ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായാണ് പറയുന്നത്.

കുറച്ചു ദിവസം മുന്‍പ് ഗോവയിലേക്ക് ഇദ്ദേഹം യാത്ര നടത്തുകയും ചെയ്തിരുന്നു.

യാത്രയ്ക്കിടെ നിപ വൈറസ് ബാധ ഏറ്റതാവുമോ എന്ന സംശയവുമുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് പറയുന്നു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പനി, ചുമ, ഛര്‍ദ്ദി ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം പരിശോധിക്കുകയും ആശുപത്രികളിലേക്ക് മാറ്റണം എന്നാണ് നിര്‍ദ്ദേശം. .

Leave a Reply

Your email address will not be published. Required fields are marked *