ഡിജിറ്റൽ സൗകര്യ മില്ലാത്ത വിദ്യാർത്ഥികളെ ചേർത്ത് പിടിക്കുന്ന മൊഗ്രാൽ പുത്തൂർ ജി എച് എസ് എസ് പി ടി എ യുടെ കരുതലിന് പിന്തുണയുമായി എസ് വൈ എസ് സാന്ത്വനം

Latest പ്രാദേശികം

മൊഗ്രാൽ പുത്തൂർ : വിക്ടർസ് ചാനലിലൂടെ വരുന്ന സ്കൂൾ ക്ലാസ്സുകളും തുടർ പ്രവർത്തനങ്ങൾക്ക് സ്കൂൾ അധ്യാപകർക്ക് ഇടപെടുന്നതിനും സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ വിവിധ സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ചു കൊണ്ട് പി ടി എയുടെ കരുതലിന് പിന്തുണയുമായി എസ് വൈ എസ് കോട്ടാകുന്ന് യൂണിറ്റ് സാന്ത്വനം.
പി ടി എ കമ്മറ്റിയുടെ നിർദേശം അനുസരിച്ചു അധ്യാപകർ നടത്തിയ അന്വേഷണത്തിൽ തികച്ചും ആവശ്യകാരണന്ന് ബോധ്യപ്പെട്ട വിദ്യാർത്ഥികൾക്ക് കൈമാറുന്നതിന് ഡിജിറ്റൽ ഉപകരണങ്ങൾ സ്കൂളിൽ എത്തിച്ചു കൊടുത്തു കൊണ്ടാണ് SYS സാന്ത്വനം പ്രവർത്തകർ മാതൃകയായത്.
സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ യൂണിറ്റ് എസ് വൈ എസ് ജനറൽ സെക്രട്ടറി ബിലാൽ സ്കൂൾ ഹെഡ്മാസ്റ്റർ അരവിന്ദൻ സാറിന് കൈമാറി.എസ് വൈ എസ് സോൺ പ്രസിഡന്റും പി ടി എ മെമ്പറുമായ അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, അധ്യാപകരായ സൈദലവി, അലി അക്ബർ,രാഘവൻ മാസ്റ്റർ,അശോഖൻതുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *