ടി20 ലോക കപ്പ്: തിയതികള്‍ പുറത്ത്, പ്രഖ്യാപനം ഉടന്‍

Latest കായികം

ഇന്ത്യയില്‍ കോവിഡ് സാഹചര്യം മോശമായതിനാല്‍ യു.എ.ഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പിന്‍റെ തിയതി പുറത്ത്. ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് ടി20 ലോക കപ്പ് മത്സരങ്ങള്‍ നടക്കുക. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ടി20യിലെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒമാനിലും യു.എ.ഇലുമായി നടക്കും. ബംഗ്ലദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ലന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂഗിനി എന്നീ 8 ടീമുകളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുക.

ഈ ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ 4 ടീമുകളും ടി20 റാങ്കിംഗിലെ ആദ്യ 8 സ്ഥാനക്കാരും ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുന്ന നടക്കുന്ന സൂപ്പര്‍ 12 റൗണ്ടില്‍ പങ്കെടുക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണു യു.എ.ഇയിലെ വേദികള്‍.

ലോക കപ്പ് യു.എ.ഇലാണെങ്കിലും ഇന്ത്യക്ക് തന്നെയാണ് ആതിഥേയ പദവി. 2020ല്‍ ഓസ്ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *