ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

Latest ഇന്ത്യ കേരളം പ്രാദേശികം

ദുബായ്: ടി20 ലോകകപ്പിലെ വാർത്താ സമ്മേളനത്തിനിടെ കോക്ക കോള കുപ്പി എടുത്തു മാറ്റി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ.

ശ്രീലങ്കക്കെതിരായ മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സംഭവം.

മേശയിൽ പരസ്യത്തിനായി വച്ചിരുന്ന കോള കുപ്പി വന്നയുടനെ തന്നെ ഡേവിഡ് വാർണർ മാറ്റുകയായിരുന്നു.

എന്നാല്‍ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഇതോടെ വാർണർ കോള കുപ്പി തിരികെ വെക്കുകയായിരുന്നു.

കഴിഞ്ഞ യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരത്തിൽ കൊക്കോക്കോള കുപ്പി എടുത്തു മാറ്റിയിരുന്നു.

ഓഹരി വിപണിയിൽ ഉൾപ്പെടെ കനത്ത നഷ്‌ടമാണ് കൊക്ക കോള കമ്പനിക്ക് അന്നുണ്ടായത്.

അന്ന് റോണോ ഉയര്‍ത്തിവിട്ട വിവാദം

കഴിഞ്ഞ യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിനിടെ കോക്ക കോള കുപ്പികള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എടുത്തു മാറ്റിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

യൂറോയുടെ ഔദ്യോഗിക സ്‌‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ കളിക്കാര്‍ എടുത്തു മാറ്റുന്നതിനെ വിമര്‍ശിച്ച് യുവേഫ ഇതിന് പിന്നാലെ രംഗത്തെത്തി.

മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികൾ എടുത്തു മാറ്റി പകരം വെള്ളക്കുപ്പികൾ വയ്‌ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്‌തത്.

പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യത്തിൽ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

വാർത്താ സമ്മേളനത്തിനിടെ ഫ്രഞ്ച് സൂപ്പര്‍താരം പോൾ പോഗ്‌ബ മേശപ്പുറത്തിരുന്ന ഹെനികെയ്‌നിന്റെ ബിയർ കുപ്പി എടുത്തു മാറ്റിയതും ചര്‍ച്ചയായി.

ഇറ്റാലിയൻ താരം ലോക്കാടെല്ലിയും വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി മേശപ്പുറത്തുനിന്ന് മാറ്റിവച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *