ലോക്​ഡൗൺ; സംസ്ഥാനത്ത്​ ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങളും ഇളവുകളും

​തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതൽ കടുപ്പിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്​ച​ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കിൻ്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല്​ മേഖലകളായി തിരിച്ച്​ പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയത്​. തുടക്കത്തിൽ ടി.പി.ആർ 30 ശതമാനത്തിന്​ മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ​18 ശതമാനത്തിന്​ മുകളിലുള്ള മേഖലകളിൽ ട്രിപ്ൾ ലോക്​ഡൗൺ ആണ്​.ടി.പി.ആർ ആറ്​ ശതമാനത്തിൽ താഴെയുള്ള ഇടങ്ങളാണ്​ ഇപ്പോൾ എ കാറ്റഗറിയിലുള്ളത്​. നേര​േത്ത ഇത്​ എട്ട്​ ആയിരുന്നു. 12 മുതൽ 18 വരെ സി കാറ്റഗറിയിലും 18 ന്​ […]

Continue Reading